കേരളത്തിലെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഉപവാസമനുഷ്ഠിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അഭിവാദ്യം അര്‍പ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. ഇന്ത്യന്‍ ഭരണ ചരിത്രത്തിലെ അപൂര്‍വ കാഴ്ചയാണിതെന്നും ഗാന്ധിയന്‍ മാര്‍ഗത്തിലൂള്ള ഈ പ്രതിഷേധത്തിലൂടെ ഗവര്‍ണര്‍ നല്കുന്ന സന്ദേശം ഭരണതലപ്പത്തുള്ളവരുടെ കണ്ണു തുറപ്പിക്കട്ടെയെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ആഭ്യന്തര വകുപ്പ് ഇത്ര ദയനീയമായി പരാജയപ്പെട്ട കാലഘട്ടം സമീപകാലത്തുണ്ടായിട്ടില്ല. സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച വി മുരളീധരന് കേരളത്തിലെ നിയമവാഴ്ച സമ്പൂര്‍ണ്ണമായി തകര്‍ന്നിരിക്കുന്നുവെന്നും ലഹരി കടത്ത്, സ്വര്‍ണ്ണക്കടത്ത് മാഫിയകളുടെ ഇഷ്ടലക്ഷ്യമാണിന്ന് കേരളമെന്നും അഭിപ്രായപ്പെട്ടു.
വി. മുരളീധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കേരളത്തിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഉപവാസമനുഷ്ഠിക്കുന്ന ബഹു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ജിയ്ക്ക് അഭിവാദ്യങ്ങള്‍…. ഒരു പക്ഷേ ഇന്ത്യന്‍ ഭരണ ചരിത്രത്തിലെ അപൂര്‍വ കാഴ്ചയാണ് കേരള ഗവര്‍ണറുടെ ഉപവാസം…
രാജ്ഭവന്റെ ചട്ടക്കൂടുകളിലൊതുങ്ങാത്ത ആര്‍ജ്ജവമുള്ള പൊതു പ്രവര്‍ത്തകനാണ് ശ്രീ ആരിഫ് മുഹമ്മദ് ഖാന്…
നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത ഉറച്ച ശബ്ദം….
ഗാന്ധിയന്‍ മാര്‍ഗത്തിലൂള്ള തന്റെ പ്രതിഷേധത്തിലൂടെ ബഹു. ഗവര്‍ണര്‍ നല്കുന്ന സന്ദേശം ഭരണ തലപ്പത്തുള്ളവരുടെ കണ്ണുതുറപ്പിക്കട്ടെ…..


