കറുകപ്പുത്തൂര്‍ ലഹരി പീഡന കേസില്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയതിനും അപ്പുറത്ത് വിശദാംശങ്ങള്‍ പുറത്ത് വരാനുണ്ടെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകര്്.
പെണ്‍കുട്ടിയുടെ മാനസികാവസ്ഥ പൂര്‍ണമായി തൃപ്തികരമല്ലാത്തതിനാല്‍ മുഴുവന്‍ കാര്യങ്ങളും വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ പേര് സംഭവത്തില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നുണ്ടെന്നും പൊലീസ് അന്വേഷണത്തിലൂടെ പൂര്‍ണമായി വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷയെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകര്‍ പറഞ്ഞു.
ഒരുപാട് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഈ ലഹരി മാഫിയയുടെ പിടിയിലാണെന്ന് അഭിഭാഷകര്‍ പറഞ്ഞു.


