ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷകർ സിംഗ് ധാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത അധികാരമേൽക്കും. വൈകിട്ട് 6 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണ്ണർ സത്യവാചകം ചൊല്ലി നൽകും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന തീരഥ് സിംഗ് റാവത്ത് രാജിവെച്ചതോടെയാണ് ധാമിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
ഗ്രൂപ്പ് വഴക്കിനെത്തുടർന്ന് ആണ് ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റി, മാർച്ച് 10ന് തിരഥ് സിങ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാക്കിയത്. നിയമസഭാംഗമല്ലാത്ത തിരാത്തിനെ ആറുമാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പുനടത്തി എം.എൽ.എ. ആക്കാമെന്നായിരുന്നു കണക്കുകൂട്ടൽ.എന്നാൽ കൊവിഡ് കാരണം തിരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞില്ല.
കേന്ദ്രത്തിൻ്റെ നിർദ്ദേശ പ്രകാരമാണ് കഴിഞ്ഞ ദിവസം തിരത്ത് സിംഗ് റാവത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് എട്ട് മാസം മാത്രം ശേഷിക്കെ നാലുമാസത്തിനിടെയുള്ള മൂന്നാമത്തെ മുഖ്യമന്ത്രിയായിട്ടാണ് പുഷ്ക്കർ സിംഗ് ധാമി ചുമതലയേൽക്കുന്നത്.


