കോട്ടയം: സ്പീക്കറുടെ പി.എയാണെന്ന് വിശ്വസിപ്പിച്ച് തൊഴില്‍ തട്ടിപ്പ് നടത്തി യുവതിയുടെ കൈയില്‍ നിന്നും പണം തട്ടിയെടുത്ത യുവാവ് പിടിയില്‍. പാലക്കാട് സ്വദേശി പ്രവീണ്‍ ബാലചന്ദ്രനാണ് പിടിയിലായത്. തൃശൂരിലെ ഫ്ളാറ്റില്‍ താമസിച്ചിരുന്ന ഇയാളെ കോട്ടയം ഗാന്ധിനഗര്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
കോട്ടയം ഉഴവൂര്‍ സ്വദേശിനിയായ യുവതിക്ക് വാട്ടര്‍ അതോറിറ്റിയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്കി പതിനായിരം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് യുവതി തന്നെ സ്പീക്കറെ വിളിച്ച് പരാതി.പെടുകയായിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ ഡി.ജി.പിയ്ക്ക് പരാതി നല്കി. തുടർന്നാണ് കേസന്വേഷണം ഏറ്റെടുത്ത ഗാന്ധിനഗര്‍ പൊലീസ് ഇയാളെ പിടികൂടുന്നത്. ഇയാൾ മുന്‍പ് തിരുവനന്തപുരത്ത് തൊഴില്‍തട്ടിപ്പ് നടത്തി അറസ്റ്റിലായതായിരുന്നു. ഈ കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങി ഉടനാണ് അടുത്ത തൊഴില്‍ തട്ടിപ്പ് നടത്തിയത്.


