തിരുവനന്തപുരം: മരംമുറി വിഷയം മറച്ചുവയ്ക്കാന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ വിവാദമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍നിന്നും ജനംപ്രതീക്ഷിക്കുന്നത് കോവിഡ് മഹാമാരിയുടെ വിവരങ്ങളാണ്. കോവിഡ് വാർത്തകൾ പറയണ്ട വാര്‍ത്താ സമ്മേളനത്തിന്റെ സമയം മുഖ്യമന്ത്രി ദുരപയോഗം ചെയ്യാന്‍ പാടില്ലായിരുന്നു. അദ്ദേഹം ഇരിക്കുന്ന കസേരയുടെ വിലയറിയാതെ പ്രവര്‍ത്തിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സുധാകരന് കെപിസിസി പ്രസിഡന്റ് ആയതിനെ സിപിഎം ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് അധികാരം ഏറ്റെടുത്ത ഉടനെ സിപിഎം നേതാക്കള്‍ അദ്ദേത്തിനെതിരെ തിരിഞ്ഞത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദം ദൗര്‍ഭാഗ്യകരമാണ്. ഇത് ഇവിടെ അവസാനിക്കട്ടെ എന്നും വനംകൊള്ള വിഷയത്തില്‍നിന്നും ശ്രദ്ധതിരിച്ച് വിടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിജയിക്കില്ലെന്നും വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു.