മുവാറ്റുപുഴ: ഭൂമി പ്ലോട്ടുകളായ് തിരിച്ച് വില്പന വ്യാപകമായതോടെ അവശേഷിക്കുന്ന മുളങ്കാടുകള്‍ വംശ നാശ ഭീഷണി യിലായതായി മഹാകവി ജി. ശങ്കര കുറുപ്പ് അനുസ്മരണ സമിതി ചെയര്മാന് ടി.എം ഹാരിസ് പറഞ്ഞു. മുവാറ്റുപുഴ നഗര പ്രാന്തത്തില്‍ അവശേഷിക്കുന്ന ഭീമന് മുളങ്കുട്ടത്തിന് പൊന്നാടയണിയിച്ച സമിതി പ്രവര്‍ത്തകര്‍ മുളങ്കാടുകള്‍ സംരക്ഷിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പദ്ദതി തയ്യാറാക്കണമെന്നും ആവശ്യ പെട്ടു.
കേരളത്തില്‍ കല്ലന് മുള, പൊള്ളന് മുള എന്നീ രണ്ടിനം മുളകളാണ് കൂടുതലായി വളരുന്നത്. പുല്ല് വര്‍ഗ്ഗത്തില്‍ പെട്ട ഏറ്റവും വലിയ സസ്യങ്ങളായ മുളകളുടെ ആയൂര്‍ ദൈര്‍ഘ്യം നാല്‍പ്പത്തഞ്ച് വര്‍ഷമാണ്. തുടര്‍ന്ന് പൂത്തുലയുന്ന മുളകള്‍ സ്വഭാവികമായി നശിക്കാറാണ്. ഉയര്‍ന്ന കുന്നിന് ചെരുവിലും, പുഴയോരങ്ങളിലും വളര്‍ന്നിരുന്ന മുളകളുടെ നാശം മണ്ണിടിച്ചില്‍ വ്യാപകമാകുന്നതിന് ഒരു കാരണമാണ്. നാട്ടിന്‍പുറങ്ങളിലെ കുന്നിന് ചെരുവുകള്‍ വില കുറച്ച് വാങ്ങി പ്ലോട്ടു തിരിച്ച് ഭൂമി കച്ചവടം വ്യാപകമായതോടെയാണ് മുളങ്കാടുകള്‍ അകാല നാശത്തിന് ഇരയായത്.
മുളങ്കാടുകള്‍ നശിക്കുന്നതോടെ ഇവയോട് ചേര്‍ന്ന് വളരുന്ന ജൈവ വ്യവസ്ഥ തകരുകയാണ്. മുളങ്കാടുകള്‍ സംരക്ഷിക്കാന്‍ പദ്ദതി തയ്യാറാക്കണമെന്നാവശ്യപെട്ട് പരിസ്ഥിതി ദിനത്തില്‍ യോഗം സംഘടിപ്പിച്ച ത്. ചടങ്ങില്‍ സമിതി ഭാര വാഹികളായ കെ.ബി. ബിനീഷ് കുമാര്‍. കെ.കെ ഗിരീഷ്, കെ.ടി. ഷൈ മോന് എന്നിവര്‍ പങ്കെടുത്തു.


