ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതിനാല്‍ പമ്പ ത്രിവേണി ഭാഗത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി. പമ്പയിലും ത്രിവേണിയിലും വെള്ളം കരകവിഞ്ഞൊഴുകുന്നതിനാല്‍ അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലേക്ക് പോകുന്നതിനുള്ള പമ്പ നദിയ്ക്ക് കുറുകെയുള്ള രണ്ട് പാലങ്ങളും വെള്ളം കയറിയ അവസ്ഥയിലാണ്. പമ്പയിലെ കടകളിലും മണ്ഡപത്തിലും വെള്ളം കയറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നദി കടന്ന് അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലേക്ക് പോകാന്‍ സാധിക്കില്ല.ജലനിരപ്പ് താഴുന്നത് വരെ ഭക്തര്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മന്ത്രി മാത്യു ടി തോമസ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. അപകടങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിന് ത്രിവേണിയില്‍ പോലീസ്, ഫയര്‍ ഫോഴ്സ്, റവന്യം ഉദ്യോഗസ്ഥരെ കളക്ടര്‍ നിയോഗിച്ചിട്ടുണ്ട്.