വാഴക്കുളം: യാത്രാ സൗകര്യമില്ലാത്ത വീട്ടിലെ കോവിഡ് ബാധിച്ച വയോധികയെ ആശുപത്രിയിലെത്തിച്ച് മാതൃകയായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കല്ലൂര്‍ക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡിലെ നാഗപ്പുഴ സ്വദേശിനിയായ 90 വയസുള്ള വയോധികയെ ആണ് യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് എടുത്ത് വഴിയിലെത്തിച്ച ശേഷം തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
വയോധികയുടെ വീട്ടിലെ മറ്റു മൂന്നു പേര് കോവിഡ് രോഗബാധിതരായി ചികിത്സയിലുമാണ്. ഇവരുടെ വീട്ടിലേക്ക് പുരയിടങ്ങള്ക്കിടയിലൂടെ താഴ്ചയുള്ള നടപ്പു വഴിമാത്രമേ ഉള്ളൂ. ഇതിലൂടെ ഒരാള്‍ക്കേ സഞ്ചരിക്കാനാവൂ. ഈ സാഹചര്യത്തില്‍ വയോധികയെ ആശുപത്രിയിലെത്തിക്കുക ദുഷ്കരമായിരുന്നു. വീടിനു മുകളിലായുള്ള റബര്‍ തോട്ടത്തിലൂടെ നൂറു മീറ്ററോളം ഇവരെ സ്ട്രക്ചറില്‍ കിടത്തിയാണ് കയറ്റം കയറി ആംബുലന്‍സിലെത്തിച്ച് ആശുപത്രിയിലേക്ക് നീക്കിയത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിവരം അറിയിച്ചതനുസരിച്ച് നിയോജക മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍, റിയാസ് താമരപ്പിള്ളില്‍, ജിന്റ്റോ ടോമി, ജയിംസ് ജോഷി, റംഷാദ് റഫീക്ക്, നോബിന് ജേക്കബ്, നസീഫ്, ബോബി താഴത്തു വീട്ടില്‍, ജോബിന് കിഴക്കാലായില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തകരാണ് വയോധികയെ ആശുപത്രിയിലെത്തിച്ചത്.


