മാറാടി പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഒപി ബേബി സത്യഗ്രഹ സമരം നടത്തി. ഈ പഞ്ചായത്തില്‍ മുന്നൂറില്‍പ്പരം കോവിഡ് രോഗികളാണ് ഉള്ളത്. അഞ്ഞൂറോളം കുടുംബങ്ങള്‍ കണ്ടെയ്ന്മെന്റ് സോണിലാണ് കഴിയുന്നത്. കോവിഡ് ബാധിച്ച ആളുകള്‍ക്ക് വീടിന് വെളിയില്‍ ഇറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ കുടുവെള്ള ക്ഷാമത്തില്‍ കഷ്ടത അനുഭവിക്കുന്ന സാഹചര്യത്തിലാണ് ഒപി ബേബി സത്യഗ്രഹ സമരം നടത്തിയത്.
പഞ്ചായത്ത് ഭരണ സമിതി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന്മാരെ ഉപരോധിച്ചു കൊണ്ടുള്ള നിരവധി സമരങ്ങള്‍ നേരത്തെ നടത്തിയിരുന്നു. എന്നാല്‍ അധികാരികള്‍ മുഖം തിരിക്കുകയും പ്രതഷേധങ്ങള്‍ ഒന്നും ഫലം കാണാതെ വരികയും ചെയ്തതിനെത്തുടര്‍ന്നാണ് സത്യഗ്രഹ സമരം നടത്തിയത്.
കോവിഡ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ കണ്ടെയ്ന്മെന്റ് സോണായി ആദ്യമേ പ്രഖ്യാപിച്ച് പഞ്ചായത്തുകളില്‍ ഒന്നാണ് മാറാടി. ഈ പഞ്ചായത്തില്‍ മുന്നൂറില്‍പ്പരം കോവിഡ് രോഗികളാണ് ഉള്ളതത്. അഞ്ഞൂറോളം കുടുംബങ്ങള്‍ കണ്ടെയ്ന്മെന്റ് സോണില്‍ ഉള്ളതാണ്. കോവിഡ് ബാധിച്ച ആളുകള്‍ക്ക് വീടിന് വെളിയില്‍ ഇറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ കഷ്ടത അനുഭവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് ദിവസങ്ങളോളം വെള്ളം ലഭിക്കാതെ ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകളുടെ കഷ്ടത മനസ്സിലാക്കിയാണ് പഞ്ചായത്ത് പ്രസിഡന്റ് ഒപി ബേബി സത്യഗ്രഹ സമരവുമായി രംഗത്തെത്തിയത്.
പഞ്ചായത്തിലെ 20 ഓളം സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി പോയി കൊണ്ടിരിക്കുകയാണ്. ഇത് നന്നാക്കുന്നതിനോ വാല്‍വുകള്‍ ക്രമമായി ഓപ്പറേറ്റ് ചെയ്യുന്നതിനോ വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥയെ തുടര്‍ന്ന് നടത്തിയ സമരം മുനിസിപ്പല്‍ ചെയര്മാന് പിപി എല്‍ദോസ് ഉദ്ഘാടനം ചെയ്തു.
മാത്യു കുഴല്നാടന് എംഎല്‍എ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയും ഉദ്യോഗസ്ഥന്മാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. 48 മണിക്കൂറിനുള്ളില്‍ പൊട്ടിയ പൈപ്പുകള്‍ നന്നാക്കാമെന്നും വാല്‍വുകള്‍ ക്രമമായി തുറക്കുന്നതിനുള്ള ഉത്തരവാദിത്വം വാട്ടര്‍ അതോറിറ്റി ഏറ്റെടുക്കാമെന്നും വെള്ളം ഊറ്റുന്ന അവര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കാം എന്നും ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് സാബു ജോണ്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജര്ജ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പിപി ജോളി, ബിജു കുര്യാക്കോസ്, അജി സജു, ജിഷ ജിജോ, ജയിസ് ജോണ്‍, രതീഷ് ചങ്ങാലിമറ്റം, ഹബിന് ഷാജി, ജെയിന് ജെയ്സണ്‍, അക്ഷയ് ടി.ടി, പോള്‍ പി ജോളി, ഷൈന്‍ ജെയ്സണ്‍, ജറിന് പൗലോസ്, ആദിത്യന് എംഎസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.


