എറണാകുളം: വനിതാ ശിശുവികസന വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി ശനിയാഴ്ചകളില്‍ സംഘടിപ്പിച്ചു വരുന്ന പാരന്റിംഗ് ക്ലിനിക്കുകള്‍ ഇനി മുതല്‍ വെള്ളിയാഴ്ചകളില്‍ നടത്തും. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വാരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കുന്നതു വരെ ഈ മാറ്റം തുടരും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പാരന്റിംഗ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം. കണ്ടെയ്ന്മെന്റ് സോണുകളില്‍ പാരന്റിംഗ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ അറിയിച്ചു.


