കോഴിക്കോട് റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. കോഴിക്കോട് കടലുണ്ടിക്കും മണ്ണൂരിനുമിടയിലാണ് റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് കോഴിക്കോട്- ഷൊര്‍ണ്ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
ഇന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും റെയില്‍വേ എഞ്ചിനീയര്‍മാരും സ്ഥലത്തെത്തി പരിശോധന നടത്തി. ഒഴിവായത് വന്‍ ദുരന്തമെന്ന് പൊലീസ് അറിയിച്ചു.


