കൊച്ചി: യന്ത്രതകരാര്‍ മൂലം എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയിലെ ചതുപ്പ് നിലത്തില്‍ ഇടിച്ചിറക്കി. യൂസഫ് അലി ഭയന്നു വിറച്ചങ്കിലും വലിയ ദുരന്തം ഒഴിവായി യാത്രക്കാരെല്ലാം സുരക്ഷിതരുമാണ്. എന്നാല്‍ പാവങ്ങളുടെ അത്താണിയായ യൂസഫലിയെ അദ്ദേഹം ചെയ്ത നന്മയുടെ പേരില്‍ ദൈവം സഹായിക്കുകയായിരുന്നുവെന്ന കമന്റുകള്‍ ഉയരുമ്പോഴും അദ്ദേഹത്തിനെതിരെ വിമര്‍ശനവും വ്യാപകമാവുകയാണ്. യൂസഫലിക്കായി പ്രാര്‍ത്ഥന ഉയരുമ്പോള്‍ തന്നെ ഹെലികോപ്റ്റര്‍ യാത്രയെ പരിഹസിച്ച് മറ്റൊരു വിവാദവും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നു.
കടവന്ത്രയിലെ വീട്ടില്‍ നിന്ന് ലേക്ഷോര് ആശുപത്രിയിലേക്ക് പോവുകയായിരുന്നു യൂസഫലി. ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാനാണ് പോയതെന്ന് ലുലു ഗ്രൂപ്പ് അധികൃതരുടെ വിശദീകരണവും എത്തി. ഇതാണ് വിമര്‍ശകര്‍ ഏറ്റുപിടിച്ചിരിക്കുന്നത്. പാവങ്ങളുടെ കണ്ണീരൊപ്പിയ ആ നല്ല മനുഷ്യനെ അങ്ങനൊന്നും ഈശ്വരന് കൈവിടില്ലെന്നും ഇനിയും ഒട്ടെറെ പേര്‍ക്ക് ആശ്വാസം നല്കാന് അദ്ദേഹത്തിന് ആയുസ്സ് ബാക്കിയുണ്ടെന്നും മലയാളികള്‍ ഒന്നടങ്കം പറയുമ്പോള്‍ തന്നെയാണ് ഹെലികോപ്റ്റര്‍ യാത്രക്കെതിരെ കണക്കുകള്‍ പറഞ്ഞുള്ള വിമര്‍ശനവും വന്നു തുടങ്ങിയത്..
വിമര്‍ശനം ഇങ്ങനെ
കടവുന്തറയിലെ യൂസഫലിയുടെ വീട്ടില്‍ നിന്നും ലേക്ഷോര് ആശുപത്രിയിലേക്ക് പരമാവധി ദൂരം 4കിലോമീറ്റര്‍ മാത്രം. ഇവിടേക്കെത്താന്‍ വേണ്ടത് പത്തുമിനിറ്റും ബ്ലോക്കില്ലങ്കില് അത് അരമണിക്കൂറും. ആഡംബര വാഹന യാത്രക്കാരനായ യൂസഫലി ഈചെറിയ യാത്രക്ക് ഹെലികോപ്റ്റര്‍ തെരഞ്ഞെടുത്തത് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. സ്വന്തമായുള്ളതോ അദ്ദേഹം വാടകയ്ക്ക് എടുത്തതോ എന്തുമാവട്ടെ അതിന് നമുക്കെന്ത് കാര്യം എന്ന തള്ളലും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നു.
പാവങ്ങളുടെ അത്താണിയായ യൂസഫലിയെ അദ്ദേഹം ചെയ്ത നന്മയുടെ പേരില്‍ ദൈവം സഹായിക്കുകയായിരുന്നുവെന്നാണ് നിരവധി പേര് കമന്റ് ചെയ്യുന്നത്. കഷ്ടതകള്‍ അനുഭവിക്കുന്ന നിരവധി പേര്‍ക്കാണ് എംഎ യൂസഫലി എന്ന മനുഷ്യസ്നേഹി സഹായം നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ സഹായം ഏറ്റുവാങ്ങിയവരുടെ പ്രാര്‍ത്ഥന മൂലമാണ് വന്‍ ആപത്തില്‍ നിന്നും ഒരു പോറല്‍ പോലുമേല്‍ക്കാതെ അദ്ദേഹം രക്ഷപ്പെട്ടതെന്ന് സോഷ്യല്‍മീഡിയ വ്യക്തമാക്കുന്നു.
പരിക്കുകളൊന്നും ഇല്ലെങ്കിലും നിലവില്‍ യൂസഫലിയും ഭാര്യയും ആശുപത്രിയിലാണ്. ഞായറാഴ്ച രാവിലെ എട്ടരയോടെ എറണാകുളം പനങ്ങാടാണ് ഹെലികോപ്റ്റര്‍ അടിയന്തിരമായി നിലത്തിറക്കിയത്. ഹെലികോപ്റ്റര്‍ പവര്‍ ഫെയ്ലര്‍ ആണെന്നാണ് പ്രാഥമിക നിഗമനം. യൂസഫലിയും ഭാര്യയുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.