കേരളാ സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന് (കെഎസ്ബിഎ) മുവാറ്റുപുഴ താലൂക്ക് ജനറല്‍ ബോഡി യോഗം നടന്നു. താലൂക്ക് പ്രസിഡന്റ് കെ.കെ. രാജു അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കെ.എസ്.ബി.എ സംസ്ഥാന പ്രസിഡന്റ് ഇ.എസ്. ഷാജി ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാര്‍ ക്ഷേമനിധിയില്‍ പുതിയതായി അംഗത്വം ലഭിച്ചവര്‍ക്ക് ഐഡന്റിറ്റി കാര്‍ഡും പാസ്സ് ബുക്കും വിതരണം ചെയ്തു. മുതിര്‍ന്ന സംഘടനാ നേതാക്കളെ താലൂക്കിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഗ്രീന്‍ ഫുട് എന്ന സര്‍ക്കാര്‍ അംഗീകാരമുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജന കമ്പനിയുമായി ബന്ധപ്പെട്ട് ഷോപ്പുകളിലെ മുടി മാലിന്യം നീക്കം ചെയ്യുന്നതിന് തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വകുപ്പുമായി ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക.
ജില്ലാ പ്രസിഡന്റ് കെഎന്‍ അനില്‍ ബിശ്വാസ് യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ എം.ജെ. അനു സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി വി.എ. ഷക്കീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. താലൂക്ക് ട്രഷറര്‍ കെ.എം. അബ്ദുള്‍സലാം വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. താലൂക്ക് ജോയിന്റ് സെക്രട്ടറി മാരായ ടി.കെ. ഷിജു, ശങ്കര്‍ ടി. ഗണേഷ്താലൂക്ക് വൈസ് പ്രസിഡന്റുമാരായ കെ ബിജുമോന്, കെ.ആര്. മനോജ്, ജില്ലാ കമ്മിറ്റി അംഗം എം.എം. അനസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു.
സുവര്‍ണ്ണ ജൂബിലി സ്മാരക മന്ദിര നിര്‍മ്മാണം വിജയിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിനും മാര്‍ച്ച് 30 ന് നടക്കുന്ന ജില്ലാ ജനറല്‍ ബോഡി യോഗം വിജയിപ്പിക്കുന്നത്തിനും യോഗം തീരുമാനിച്ചു.


