തൊടുപുഴ : കോടിക്കുളം ഗ്രാമപഞ്ചായത്തിലെ കൊടുവേലി പാടശേഖരത്തിന്റെ ഭാഗമായ 85 സെന്റ് നികത്തി കപ്പ നട്ടത് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കുന്നത്ത് ജോസ് ജോര്‍ജ് നിലത്തില്‍ ചാലു കീറി കപ്പ കൃഷി ചെയ്തതിനെ തുടര്‍ന്ന് മുകള്‍ഭാഗത്തുള്ള നെല്‍കൃഷിയ്ക്ക് ജലദൗര്‍ലഭ്യം നേരിടുമെന്ന് ചൂണ്ടിക്കാട്ടി കൊടുവേലി പാടശേഖരസമിതി നല്കിയ പരാതിയെ തുടര്‍ന്നാണ് ഉത്തരവ്. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ജില്ലാ കളക്ടറില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് 34.33 ആര്. നിലം ഒരു മാസത്തിനുള്ളില്‍ പൂര്‍വ്വസ്ഥിതിയില്‍ കൊണ്ടുവരുന്നതിന് ഉത്തരവിട്ടത്. ഒരു മാസത്തിനുള്ളില്‍ നിലമാക്കിയില്ലെങ്കില് തൊടുപുഴ തഹസില്‍ദാര്‍ നിലം പൂര്വ്വസ്ഥിതിയിലാക്കേണ്ടതും ആയതിന് ചെലവാകുന്ന തുക റവന്യൂ റിക്കവറി നിയമപ്രകാരം കക്ഷിയില്‍ നിന്നും ഈടാക്കണമെന്നുമാണ് ഉത്തരവ്.