തമിഴ്നാട് കൃഷി മന്ത്രി ആര് ദൊരൈകണ്ണ് (72) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒക്ടോബര്‍ 13 നാണ് കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മ മരിച്ചതിനെ തുടര്‍ന്ന് സേലത്തേക്കുള്ള യാത്രാമധ്യേയാണ് ശാരീരികാസ്വാസ്ഥ്യങ്ങളെ ദൊരൈക്കണ്ണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കുറച്ച് ദിവസത്തിനകം തന്നെ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു.
2006 മുതല്‍ തുടര്‍ച്ചയായി പാപനാശം മണ്ഡലത്തിലെ ജനപ്രതിനിധിയാണ് ദൊരൈകണ്ണു. കര്‍ഷക സംഘടനകള്‍ക്കിടയില്‍ ശക്തമായ സ്വാധീനം ഉണ്ടായിരുന്നു. മെയ് 2016 ലാണ് അദ്ദേഹത്തെ കൃഷിവകുപ്പ് മന്ത്രിയായി നിയമിക്കുന്നത്. എടപ്പാടി പക്ഷത്തെ പ്രമുഖ നേതാവു കൂടിയാണ് ആര് ദൊരൈകണ്ണ്.


