സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കേസില്‍ യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് ജാമ്യം. സൈനികരെ ആക്ഷേപിച്ച കേസിലും ജാമ്യം ലഭിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
25000 രൂപയും രണ്ട് ആള് ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്നും കോടതി താക്കീത് നല്കി. എല്ലാ ആഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്.
അതേസമയം, വിജയ് പി നായരുടെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി ആക്രമിച്ച കേസില്‍ ഭാഗ്യ ലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യം ജില്ലാ കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.