തൃശൂര്‍ പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീക്കാണ് കൊല്ലപ്പെട്ടത്. റഫീക്കീന്റെ സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റു. കഞ്ചാവു കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്. മൂന്നാഴ്ചയ്ക്കിടെ ജില്ലയിലെ ഒന്‍പതാമത്തെ കൊലപാതകമാണ് റഫീഖിന്റേത്.
