തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. അറസ്റ്റ് ഇപ്പോള്‍ വേണ്ടെന്ന നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് വിട്ടയച്ചത്. രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്കി. ഇന്നലെയാണ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഫോണിലെ ശബ്ദ സന്ദേശങ്ങളും രേഖകളും പിടിച്ചെടുത്തിരുന്നു.
നേരത്തെ കാരാട്ട് ഫൈസലിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്താനായിരുന്നു നീക്കം. സ്വര്‍ണ കള്ളക്കടത്തില്‍ കാരാട്ട് ഫൈസലിന്റെ പങ്ക് ഉറപ്പിക്കാനുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ച സാഹചര്യത്തിലായിരുന്നു നീക്കം.
കെ.ടി റമീസിന്റേയും, സന്ദീപ് നായരുടെ ഭാര്യയുടേയും മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍ കാരാട്ട് ഫൈസലാണ്. സ്വര്‍ണക്കടത്തിന് കാരാട്ട് ഫൈസല്‍ നല്കിയ പണം രാഷട്രീയ നേതാക്കളുടേയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ രാഷ്ട്രീയ നേതാക്കള ചോദ്യം ചെയാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.