കൊച്ചി: അല്‍ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ കൊച്ചിയില്‍ പിടിയിലായ മൂന്ന് പശ്ചിമബംഗാള്‍ സ്വദേശികളെ ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. പെരുമ്പാവൂര്‍, കളമശ്ശേരി മേഖലകളില്‍ നിന്ന് ഇന്നലെ പിടികൂടിയ മുര്‍ഷിദാബാദ് സ്വദേശി മുര്‍ഷിദ് ഹസ്സന്, പെരുമ്പാവൂരില്‍ താമസിച്ചിരുന്ന യാക്കൂബ് ബിശ്വാസ്, മുസറഫ് ഹുസൈന് എന്നിവരെയാണ് ഡല്‍ഹി കോടതിയില്‍ ഹാജരാക്കുക. ഇതിനായി ഇന്നലെ വൈകുന്നേരം മജിസ്ട്രേറ്റ് അനുമതി നല്കി.
ഇന്നലെ വൈകുന്നേരത്തോടെ പ്രതികളെ കൊണ്ടുപോകാനുള്ള അനുമതി എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു. ഡല്‍ഹിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ തുടര്‍ അന്വേഷണം ഡല്‍ഹിയിലാകും നടക്കുക. അതേസമയം ഇന്നലെ കൊച്ചിയില്‍ പിടിയിളായ മൂന്ന് പേര്‍ക്ക് പുറമെ മറ്റു രണ്ട് പേരെ കേന്ദ്രീകരിച്ചുകൂടി അന്വേഷണം എന്‍ഐഎ കൊച്ചി യുണിറ്റ് അന്വേഷണം തുടരുന്നുണ്ട്.
വര്‍ഷങ്ങളായി കൊച്ചി കേന്ദ്രീകരിച്ച് താമസിക്കുകയായിരുന്നു ഭീകരര്‍. പെരുമ്പാവൂരിലും, പാതാളത്തുമാണ് ഭീകരര്‍ താമസിച്ചിരുന്നത്. കനകമല ഐഎസ്ഐഎസ് ഗൂഡാലോചനകേസില്‍ ഒളിവിലായിരുന്ന പിടികിട്ടാപുള്ളി മുഹമ്മദ് പോളക്കാനിയേയും ഡല്‍ഹിയിലെത്തിച്ച് ചോദ്യം ചെയ്യാനാണ് തീരുമാനം. ജോര്‍ജ്ജിയയില്‍ നിന്നാണ് ഇയാളെ കൊച്ചിയിലെത്തിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തത്.


