കൊവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാന്‍ യാത്രക്കാരെ ആകര്‍ഷിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. ഇനി മുതല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന എവിടെയും ബസ് നിര്‍ത്തും. എവിടെ നിന്നു വേണമെങ്കിലും ബസില്‍ കയറുകയും ചെയ്യാം.
ആദ്യഘട്ടത്തില്‍ തെക്കന്‍ ജില്ലകളില്‍ മാത്രമായിരിക്കും ഇത് നടപ്പിലാക്കുക. മാത്രമല്ല, ഓര്‍ഡിനറി ബസുകളുടെ റൂട്ട് നിശ്ചയിക്കേണ്ടത് യാത്രക്കാരുടെ കൂടെ അഭിപ്രായം പരിഗണിച്ചായിരിക്കണമെന്നും യാത്രക്കാരില്ലാത്ത ഷെഡ്യൂളുകള്‍ ഇനി ഓടിക്കാനാകില്ലെന്ന എംഡി ബിജുപ്രഭാകര്‍ നിര്‍ദേശം നല്കി.
ഇതു സംബന്ധിച്ച് അണ്‍ലിമിറ്റഡ് ഓര്‍ഡിനറികള്‍ ഓടിക്കാനുള്ള റൂട്ട് കണ്ടെത്തി 29-ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.


