കോഴിക്കോട്: നാദാപുരത്ത് സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. ഇരുബസുകളിലായി 30 ഓളം യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. അപകടത്തില്‍ ബസില്‍ കുടുങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ഫയര്‍ഫോഴ്സെത്തിയാണ് രക്ഷപ്പെടുത്തിയത്.കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും വടകരയിൽ നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
കെഎസ്ആർടിസി ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റവരിൽ വിദ്യാർത്ഥികളുമുണ്ട്. അപകടത്തിൽ ബസിൽ കുടുങ്ങിപ്പോയ കെഎസ്ആർടിസി ഡ്രൈവറെ ഫയർഫോഴ്സെത്തിയാണ് രക്ഷിച്ചത്.പരിക്കേറ്റവരിൽ വിദ്യാര്‍ത്ഥികളുമുണ്ട്. എല്ലാവരെയും നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പരിക്കേറ്റവരെ വടകര, കോഴിക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റും. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസ്സമുണ്ടായി.