സ്പെഷല്‍ സബ്ജയിലിലെ സൂപ്രണ്ടടക്കം ജീവനക്കാര്‍ക്കും തടവുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ജയില്‍ താല്‍ക്കാലികമായി അടച്ചു. 28 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 13 ജീവനക്കാര്‍ക്കും മൂന്ന് വനിതകള്‍ ഉള്‍പ്പെടെ 15 തടവുകാര്‍ക്കുമാണ് പോസിറ്റീവായത്.
ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കി 12 തടവുകാരെ പൊന്നാനിയിലേക്കും 10 തടവുകാരെ പെരിന്തല്‍മണ്ണ സബ് ജയിലിലേക്കും മാറ്റി. മറ്റുജീവനക്കാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.
കോവിഡ് സമൂഹവ്യാപന പരിശോധിക്കാന്‍ ജയില്‍ വകുപ്പിന്റെ നിര്‍ദേശപ്രകാരം നാല് ദിവസം മുമ്പാണ് ജയിലില്‍ ആര്.ടി.പി.സി.ആര് പരിശോധന നടത്തിയത്. തടവുകാരുള്‍പ്പടെ 52 പേരുടെ പരിശോധനയാണ് നടത്തിയത്.


