വി.വി. ദായിനി സ്കൂളില്‍ പുതിയ മന്ദിരമൊരുങ്ങുന്നു. വി.വി.ദായിനി ഗവ. യുപി സ്കൂളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ശബരിനാഥ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയാണ് അനുവദിച്ചത്. 2020 ആഗസ്റ്റ് 27 വ്യാഴാഴ്ച രാവിലെ 10.30 ന് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നടക്കും.
1902 ല്‍ തിരുവിതാംകൂര്‍ ജഡ്ജിയായിരുന്ന ചങ്ങനാശ്ശേരി പരമേശ്വരന് പിള്ള വിതുര വിവേകദായിനി എന്ന പേരില്‍ ആരംഭിച്ചതാണ് ഇന്നത്തെ മേമല, വലിയ വേങ്കാട് വി.വി. ദായിനി ഗവ.യു.പി.സ്കൂള്‍. 30 കുട്ടികളുമായി ഓലമേഞ്ഞ കെട്ടിടത്തില്‍ ആരംഭിച്ച പള്ളിക്കൂടത്തെ 1922ല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും 1961ല്‍ യു.പി.സ്കൂള്‍ ആയി മാറുകയും ചെയ്തു.
118 വര്‍ഷത്തെ ചരിത്രം പേറി ഈ വിദ്യാലയം ഇന്നും തലയെടുപ്പോടെ നില്‍ക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വലിയൊരു പ്രശ്നമായിരുന്നു. ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സ്കൂളിന്റെ പരിമിതികള്‍ നേരിട്ട് മനസിലാക്കാന്‍ കഴിഞ്ഞത്. ശ്രീ. പട്ടം താണുപിള്ളയുടെയും മറ്റു പ്രഗത്ഭരായ നേതാക്കളുടെയും പേരുകള്‍ ജ്വലിച്ചു നില്ക്കുന്ന ശിലാഫലകങ്ങള്‍ അവിടുത്തെ ഓട് പാകിയ പഴയ കെട്ടിടങ്ങളില്‍ കാണാനായി. കെട്ടുറപ്പുള്ള നല്ലൊരു കെട്ടിടമില്ലാത്ത സ്കൂളിന്റെ അവസ്ഥയ്ക്ക് ഇവിടെ പരിഹാരമാവുകയാണെന്ന് എംഎല്‍എ ശബരിനാഥ് പറഞ്ഞു.
ഒരു ജനതയുടെ വിദ്യാഭ്യാസ- സാംസ്കാരിക മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകാന്‍ നമ്മുടെ വിദ്യാലയത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നതായും അദേഹ്ഹം കൂട്ടിച്ചേര്‍ത്തു


