സംസ്ഥാനത്ത് ഈ മാസം 24ന് നിയമസഭാ സമ്മേളനം ചേരും. രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം നിയമസഭ ചേരാനാണ് തീരുമാനം. നേരത്തെ ജൂലായ് 27 ചേരാനിരുന്ന സമ്മേളനം മാറ്റിവെക്കുകയായിരുന്നു. ഇന്ന് ചേര്‍ന്ന മന്ത്രസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണായത്. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാല് വരെയാകും സമ്മേളനം. സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. കോവിഡ് സാഹചര്യങ്ങളെ തുടര്‍ന്നാണ് നേരത്തെ നിയമസഭാ സമ്മേളനം മാറ്റിവെച്ചത്.

