സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തയായി. പത്ത് മണിക്കൂര്‍ നീട്ടുനിന്ന ചോദ്യം ചെയ്യലാണ് ഇപ്പോര്‍ അവസാനിച്ചിരിക്കുന്നത്. .രാവിലെ 9.30ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ 7 മണിയ്ക്ക് പൂര്‍ത്തിയായി. നാളെയും ചോദ്യംചെയ്യല്‍ തുടരും. കൊച്ചി യൂണിറ്റിനൊപ്പം ഡല്‍ഹി ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. 56 ചോദ്യങ്ങള്‍ അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

