സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി. ചെങ്ങന്നൂരില്‍ താമസിക്കുന്ന തെങ്കാശി ബിനോരി(55)ക്കാണ് മരണശേഷം രോഗം സ്ഥിരീകരിച്ചത്. നഗരത്തില്‍ കുട നിര്‍മാണം നടത്തുകയായിരുന്നു ഇയാള്‍. ശ്വാസ തടസം അനുഭവപ്പെട്ട ബിനൂരിയെ ആദ്യം ചെങ്ങന്നൂരിലെ ജില്ല ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഇതോടെ ഇന്ന് കേരളത്തില്‍ മൂന്ന് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരിച്ച മുഹമ്മദ് കോയ, ആനി ആന്റണി എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേര്‍.

