ഇടുക്കിയില്‍ കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്ന ആള് മരിച്ചു. ഇടുക്കി ചക്കുപള്ളം ചിറ്റാമ്പാറയില്‍ തങ്കരാജ് (69) ആണ് മരിച്ചത്. കൊവിഡ് രോഗത്തിന് ചികിത്സയിലായി രുന്നുവെങ്കിലും ഹൃദയാഘാതം മൂലമാണ് ഇയാള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഹൃദ്രോഗിയായ ഇയാള്‍ ഒരു കൊല്ലത്തോളം ചികിത്സയിലായിരുന്നുവെന്നാണ് വിവരം. സാംപിള്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീക രിച്ചതോടെ ഇന്ന് രാവിലെയാണ് ഇയാളെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ രാവിലെ പതിനൊന്ന് മണിയോടെ ഇദ്ദേഹം മരണപ്പെടുകയായിരുന്നു. തമിഴ്നാട്ടിലെ ഗൂഢല്ലൂരില്‍ നിന്നും എട്ടാം തീയതിയാണ് ഇയാള്‍ കേരളത്തിലേക്ക് എത്തിയത്.

