കൊവിഡ് വ്യാപനം ദിനംപ്രതി ഉയരുകയാണ്. ലോകത്താകമാനം ഇതുവരെ 13,943,809 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 592,628 പേര് മരിച്ചു. 8,276,887 പേര് രോഗമുക്തി നേടി. അമേരിക്കയാണ് രോഗികളുടെ എണ്ണത്തിലും മരണത്തിലും മുന്നില്‍. 36 ലക്ഷം പേര്‍ക്ക്
കൊവിഡ് സ്ഥിരീകരിച്ച യു എസില്‍ 141,118 മരണങ്ങളുമുണ്ടായി. ഇന്നലെ മാത്രം 77,000 പുതിയ കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ ആയിരത്തോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് മോശമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ബ്രസീല്‍ രണ്ടാമതാണ് ബ്രസീലില്‍ ഇതുവരെ 2,014,738 പേര്‍ക്കാണ് രോഗം ബാധിച്ചത്. 76,822 മരണങ്ങളും സംഭവിച്ചു.

