ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ മരിച്ച എറണാകുളം സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പാണ് നെഞ്ച് വേദനയെത്തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഇയാളെ പ്രവേശിപ്പിച്ചത്. എറണാകുളം പുല്ലുവഴി സ്വദേശി പൊന്നാമ്പിള്ളി ബാലകൃഷ്ണന് നായര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 79 വയസായിരുന്നു. ആരോഗ്യ വകുപ്പ് ബാലകൃഷ്ണന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ്. ബാലകൃഷ്ണന് ആദ്യം ചികിത്സ തേടിയ വളയന്‍ചിറങ്ങരയിലെ സ്വകാര്യ ക്ലിനിക് താത്ക്കാലികമായി അടച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി. എറണാകുളം ജില്ലയിലെ മൂന്നാമത്തെ കൊവിഡ് മരണമാണിത്. സംഭവത്തെത്തുടര്‍ന്ന് രായമംഗലം പഞ്ചായത്തില്‍ അടിയന്തിര കമ്മിറ്റി യോഗത്തിന് ശേഷം നടപടി സ്വീകരിച്ച് സംസ്കാരം നടക്കും.
Home Death ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് മരിച്ച എറണാകുളം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

