കണ്ണൂര്‍ പരിയാരത്ത് ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുഴുപ്പിലങ്ങാടി സ്വദേശി മരിച്ചു. ഷംസുദ്ദീന് ആണ് മരിച്ചത്. തലച്ചോറിലെ രക്തസ്രാവമാണ് മരണത്തിന് കാരണമെന്നാണ് അറിയുന്നത്. മെയ് 24 ന് ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നതിന് ശേഷം സംസ്കാരം നടക്കും. കൊവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എറണാകുളം,തിരുവനന്തപുരം ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

