കൊവിഡ് മഹാവ്യാധിക്കെതിരെ മുന്നില്‍ നിന്ന് പോരാടുന്ന ഡോക്ടര്‍മാര്‍ക്ക് ഡോകേട്ഴ്സ് ഡേയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ നന്ദി അര്‍പ്പിച്ചു. ഇന്ത്യയുടെ ധീരന്മാരായ ഡോക്ടര്‍മാര്‍ക്ക്, ഡോക്ടര്‍മാരുടെ ദിനത്തില്‍, നന്ദിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ട്വീറ്റിലൂടെ വ്യക്തമാക്കി. രോഗികളെ സേവിക്കാന്‍ നിസ്വാര്‍ത്ഥമായി സമയം ചെലവഴിക്കുന്ന നമ്മുടെ ഡോക്ടര്‍മാര്‍ക്കൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതായും ശ്രീ അമിത് ഷാ പറഞ്ഞു. നമ്മുടെ രാജ്യത്തെ ധീരരായ കൊറോണ യോദ്ധാക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ പൂര്‍ണ്ണ സഹകരണവും ധാര്‍മ്മിക പിന്തുണയും നല്കുന്ന ഡോക്ടര്‍മാരുടെ കുടുംബാംഗങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി നന്ദി അറിയിച്ചു.