കട്ടപ്പനയില്‍ കോവിഡ് സ്ഥിരീകരിച്ച പഴം – പച്ചക്കറി വ്യാപാര സ്ഥാപനത്തിലെ ജീവന ക്കാരന്റെ പ്രാഥമിക സന്പര്‍ക്ക പട്ടികയിലുള്ളവരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് നഗരസഭ ചെയര്മാന് ജോയി വെട്ടിക്കുഴി അറിയിച്ചു.
നഗരസഭയിലെ അഞ്ച്, എട്ട് വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കോവിഡ് നിയന്ത്രണ ങ്ങള്‍ക്ക് തിടുക്കത്തില്‍ ഇളവുനല്കില്ലെന്നും 30 വരെ മാര്‍ക്കറ്റ് അടഞ്ഞുകിടക്കുമെന്നും അദ്ദേഹം അറിയിച്ചു. മാര്‍ക്കറ്റിനുള്ളിലെ രണ്ടു റേഷന്‍ കടകള്‍ ഇന്നുമുതല്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്കി.


