2020 അവസാനം വരെ എച്ച്1ബി അടക്കമുള്ള വീസകള്‍ക്ക് യുഎസ് നിരോധനം ഏര്‍പ്പെടുത്തി. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അമേരിക്കന്‍ ജനതയെ സഹായിക്കു ന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
നിരവധി വ്യവസായ സംരംഭങ്ങള്‍, നിയമജ്ഞര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരുടെ എതിര്‍പ്പ് മറികടന്നാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ജൂണ്‍ 24 മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ നിരോധനം നിരവധി ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും.
എച്ച് 1ബി വീസയില്‍ 5 ലക്ഷത്തോളം തൊഴിലാളികളാണ് അമേരിക്കയില്‍ ജോലി ചെയ്യുന്നത്. ഇതോടെ എച്ച്1ബി വീസ, എച്ച്2ബി വീസ, സ്റ്റുഡന്റ് വീസ എന്നിവയില്‍ രാജ്യത്തെത്തിയവര്‍ പ്രതിസന്ധിയിലാകും.


