തിരുവനന്തപുരം: നിയമവഴിയില്‍ മാതാപിതാക്കളുടെ പാത പിന്തുടര്ന്ന് മിന്നുന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് അനയിന അനില്‍. കേരള സര്‍വ്വകലാശാലയുടെ ബി.ബി.എ എല്‍.എല്‍.ബി പരീക്ഷയിലാണ് അനയിന ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. തിരുവനന്തപുരം മാര്‍ ഗ്രീഗോറിയോസ് ലോ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ്.
കെ.പി.സി.സി വക്താവും സുപ്രീംകോടതി ബാര്‍ അസോസിയേഷന് അംഗവുമായ അഡ്വ. അനില്‍ ബോസ്, അഡ്വ. ഷീബ ദമ്പതികളുടെ മകളാണ് (ചെറുകര നേതാജി നിവാസ്, കൂട്ടനാട്, ആലപ്പുഴ). മാര്‍ ഇവാനിയോസ് ക്യാമ്പസില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണില്‍ നിന്ന് അനയിന അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.

