കേരളത്തിലേയ്ക്ക് വിമാനത്തില്‍ എത്തുന്ന എല്ലാ പ്രവാസികള്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഏത് വിമാനത്തില്‍ മടങ്ങിവരുന്നവര്‍ക്കും ഇത് ബാധകമായിരിക്കും. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
ട്രൂനെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തില്‍ കൊണ്ടുവരാവൂ എന്നാണ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഈ സംവിധാനത്തിലൂടെ ഒരു മണിക്കൂര്‍ കൊണ്ട് ഫലം അറിയാനാകും. ഈ പരിശോധനയില്‍ നെഗറ്റീവ് ആകുന്നവരെ മാത്രം വിമാനത്തില്‍ പ്രവേശിപ്പിക്കുക എന്നതാണ് കേരളത്തിന്റെ നിര്‍ദ്ദേശം.
വിമാനങ്ങളില്‍ വരുന്നവര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കിയില്ലെങ്കില്‍ രോഗവ്യാപനം രൂക്ഷമാകാന്‍ ഇടയാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ, ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ വരുന്നവര്ക്ക്് മാത്രമായിരുന്നു ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം


