ആയവന ഗ്രാമ പഞ്ചായത്തിലെ റോഡ് വികസനത്തിനായി ഫണ്ട് അനുവദിച്ചു. പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ റോഡ് വികസനത്തിനായി ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഒന്നാം വാര്‍ഡില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ റോഡ് വികസന പ്രവത്തനങ്ങള്ക്കായാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് വാര്‍ഡ് മെമ്പര്‍ അജീഷ് പി എസ് അറീച്ചു. സാമ്പത്തിക വര്‍ഷത്തെ ഗ്രാമപഞ്ചായത്തിന്റ പദ്ധതി വിഹിതം 21, 36000 രൂപ പുന്നമറ്റം ഒന്നാം വാര്‍ഡില്‍ പള്ളി റോഡ് കട്ട വിരിച്ച് പൂര്‍ത്തീകരിക്കല്‍ 8 ലക്ഷം, മേക്കല്‍ കോളനി റോഡ് കട്ട വിരിക്കല്‍ 3,86000,ഓട നിര്‍മ്മാണം ചിറ്റേത്ത് കോളനി 5 ലക്ഷം,കീച്ചേരിമുകള് റോഡ് കോണ്‍ക്രീറ്റ് രണ്ടര ലക്ഷം,തോപ്പില്‍ ലിങ്ക് റോഡ് കോണ്‍ക്രീറ്റ് 2 ലക്ഷം രൂപയും റോഡുകള്‍ക്കായി അനുവദിച്ചു.

