എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ആക്കുളം ഫാക്ടറിയിലെ ഐഎന്റ്റിയൂസി, സിഐറ്റിയൂ, എഐറ്റിയൂസി, എച്ച്എല്ഈഓ എന്നീ സംയുക്ത ട്രെഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍, ശമ്പള പരിഷ്കരണം ഉടന്‍ നടപ്പിലാക്കുക, പ്രമോഷന് പോളിസി കാലോചിതമായ പരിഷ്കരിച്ച് ഏകീകരിക്കുക, വര്‍ദ്ധിപ്പിച്ച ഔട്ട് പേഷ്യന്റ് മെഡിക്കല്‍ അലവന്‍സ്, സ്കൂള്‍ ഓപ്പണിങ് അഡ്വാന്‍സ് എന്നിവ വിതരണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പൂജപ്പുര രജിസ്ട്രേഡ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി ആര് പ്രതാപന് ഉദ്ഘാടനം ചെയ്തു.
സിഐടിയു ജനറല്‍ സെക്രട്ടറി എസ് പി ദീപക്, അജയ് കെ പ്രകാശ്, കെ ഗോപകുമാര്‍. എന്‍ നന്ദകുമാര്‍, ജിജുവര്ഗീസ്, കെ വി അനില്‍രാജ് എന്നിവര്‍ സംസാരിച്ചു. എ. ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബി അനില്‍കുമാര്‍ സ്വാഗതവും ജിജി സാമുവല്‍ കൃതജ്ഞതയും പറഞ്ഞു.


