പ്രതിപക്ഷ നേതാവും തദ്ദേശ സ്വയം ഭരണ പ്രതിനിധികളും യോഗം ചേര്‍ന്നു. കൊവിഡ് പശ്ചാത്തലത്തിലായിരുന്നു യോഗം. യോഗത്തില്‍ മൂന്ന് പ്രധാനമായ കാര്യങ്ങള്‍ ആണ് യു ഡി എഫ് ഉയര്‍ത്തിപ്പിടിച്ചത്. ഒന്ന് ടെസ്റ്റിംഗ് കൂട്ടുക രണ്ട് ക്വാറന്റെയ്ന് സംവിധാനങ്ങള്‍ ഉയര്‍ത്തുക മൂന്ന് വെന്റിലേറ്റര്‍ സംവിധാനം ഉള്ള ഐ സി യു ബെഡ്ഡുകള്‍ 5000 എങ്കിലും ആക്കുക എന്നതുമാണ് അന്നു ഉന്നയിച്ച പ്രധാനപ്പെട്ടവ.
1. Testing
പലതവണ ആവശ്യപ്പെട്ടിട്ടും ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ സര്‍ക്കാര്‍ തയാറായില്ല. മറ്റേല്ലാ സംസ്ഥാനങ്ങള്‍ക്കും കിറ്റുകള്‍ കിട്ടുമ്പോഴും, കേരളത്തിനു മാത്രം കിറ്റുകള്‍ കിട്ടുന്നില്ല എന്ന മുടന്തന്‍ ന്യായം ആണ് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്. അത് കൊണ്ട് തന്നെ ഇന്ത്യയില്‍ ഏറ്റവും കുറവ് ടെസ്റ്റ് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറി. അത് നമുക്ക് ഗുണം ചെയ്യുന്ന കാര്യമല്ല. ലഡാക്ക് പോലുള്ള ഒരു കേന്ദ്ര ഭരണ പ്രദേശം, ഒരു ലക്ഷം വ്യക്തികള്‍ക്ക് 2466 ടെസ്റ്റുകള്‍ ചെയ്യുമ്പോള്‍, കേരളം 266 ടെസ്റ്റുകള്‍ മാത്രമാണ് ചെയ്യുന്നത്. ഇത് കൊണ്ട് തന്നെ നമ്മുടെ ഇടയില്‍ ഉള്ള രോഗത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ഏറ്റവുംകുറച്ച് ടെസറ്റിംഗ് മാത്രാമണ് കേരളത്തില്‍ നടക്കുന്നത്. അത് കൊണ്ടാണ് ചക്ക തലയില്‍ വീണ് ആശുപത്രിയില്‍ വരുന്നവര്‍ക്കും, അപകടം പറ്റി ആശുപത്രിയില്‍ വരുന്നവര്‍ക്കും ടെസ്റ്റ് ചെയ്യുമ്പോള്‍ കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത്. ഇത് ഗുരുതരമായ സ്തിഥി വിശേഷമാണ്.
ഇപ്പോള്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റൂട്ടിന്റെ Rapid Antibody Test Kit ന് ICMR അനുമതി കിട്ടിയിട്ടുണ്ട്. എത്രയും പെട്ടന്ന് ടെസ്റ്റിംഗ് നടത്തുന്നതിന്റെ തോത് ഉയര്‍ത്തണം. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും, ലാബുകളിലും Rapid Antibody test ചെയ്യുന്ന സൗകര്യം ഉണ്ടാകണം. സംശയം ഉള്ളവരെ എല്ലാം ടെസ്റ്റ് ചെയ്യണ്ണം, Random Test കള്‍ നടത്തണം. എങ്കില്‍ മാത്രമേ, നമുക്ക് രോഗ വ്യാപനം തടയുവാന്‍ സാധിക്കൂ.
മറ്റൊരു പ്രധാനപ്പെട്ട കാര്യം ടെസ്റ്റ് ചെയ്യപ്പെടുന്ന നിരവധി പേരുടെ Swab result Pending ആണ് എന്നതാണ്. ഏകദേശം 765 പേരുടെ റിസല്‍ട്ട് കഴിഞ്ഞ മൂന്ന് ദിവസമായി Pending ആണ് . ഈ delay ഒഴിവാക്കണം. യഥാര്‍ത്ഥ ചിത്രം മറച്ച് വെയ്ക്കുന്നതില്‍ കാര്യമില്ല. ജനങ്ങളുടെ ജീവനാണ് മുന്‍ഗണന നല്‍കേണ്ടത്. റിസള്‍ട്ട് വൈകും തോറും, രോഗവ്യാപനം ഉണ്ടാകനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്. അത് കൊണ്ട് റിസള്‍ട്ടുകള്‍ താമസിപ്പിക്കാതെ എത്രയും പെട്ടന്ന് പുറത്ത് വിടണം. റിസല്‍ട്ട് delay ചെയുന്നത്, criminal കുറ്റമാണ് എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഓര്‍മ്മിക്കുന്നത് നല്ലതാകും.
2. Quarantine
മൊത്തം ആശയക്കുഴപ്പമാണ് ഇതില്‍ .ആദ്യം മുതല്‍ തന്നെ ആവശ്യപ്പെടുന്ന ഒരു കാര്യമാണ് മതിയായ Quarantine സംവിധാനങ്ങള്‍ സജ്ജീകരിക്കണം എന്നത്. തദ്ദേശ സ്വയംഭരണ പ്രതിനിധികളെ അഭിസംബോധന ചെയ്തപ്പോള്‍ തന്നെ പറഞ്ഞതാണ്, പറ്റിയ സംവിധാനങ്ങള്‍ മാപ്പ് ചെയ്യണം എന്നും, അതിന്റെ ഒരു ഡാറ്റ ബേസ് ഉണ്ടാക്കണം എന്നും. രണ്ടര ലക്ഷം പേര്‍ക്കുള്ള സംവിധാനം തയാറായി എന്നാണ് അന്ന് മുഖ്യ മന്ത്രി പറഞ്ഞത്. 20000 ആള്ക്കാര് വന്നപ്പോള്‍ തന്നെ പറഞ്ഞെതെല്ലാം ബഡായി ആണെന്ന് തെളിഞ്ഞു.
ഇപ്പോള്‍ രോഗികള്‍ക്ക് മാത്രമല്ല, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പോലും Quarantine facility ഇല്ലാതായി. ഇത് വളരെ ഗുരുതരമായ വീഴ്ചയാണ്. Kerala Government Nurses Union, ഇന്നലെ വളരെ ഗുരുതരമായ ഒരു പരാതി എന്റെ ശ്രദ്ധയില്‍ പെടുത്തി. നമുക്ക് അറിയാം, ഒരു കുടുംബത്തിലെ ഒരു വ്യക്തിക്ക് കോവിഡ് സ്തിരീകരിച്ചാല് ആ വീട്ടില്‍ ഉള്ള എല്ലാവരും ക്വാറന്റെയ്നില്‍ പോകണം. അപ്പോള്‍ കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ എന്തെല്ലാം മുന്‍ കരുതല്‍ എടുക്കണം? അവര്‍ ജോലി ചെയ്തതിനു ശേഷം ആശുപത്രിയിലോ, അതിനടുത്തുള്ള മറ്റ് സംവിധാനങ്ങളിലോ Institutional Quarantine ല്‍ പോകണം. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് മുന്നോട്ട് പോകുന്നത്. 30/03/2020 ല്‍ DME ഇറക്കിയ ഉത്തരവില്‍ കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തവര്‍ അതിനു ശേഷം ആശുപത്രിയില്‍ തന്നെ 14 ദിവസം ക്വാറന്റെയ്ന് ചെയ്യണം എന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ 11/05/2020 ല്‍ ഇറക്കിയ ഉത്തരവിലൂടെ ഇത് ക്യാന്‍സല്‍ ചെയ്തു. തുടര്‍ന്ന് 05/06/2020 ല്‍ ഇറക്കിയ ഉത്തരവില്‍ , അസുഖം പിടിപെടാന്‍ സാധ്യത ഉണ്ടെന്ന് കണ്ടാല്‍ മാത്രം (in case of suspected breach) Room Quarantine മാത്രം മതി എന്നാണ് പറയുന്നത്. ചുരുക്കം പറഞ്ഞാല്‍ കോവിഡ് വാര്‍ഡിലെ ഡ്യൂട്ടി കഴിഞ്ഞു നഴ്സ്മാര് ഉള്‍പ്പെടെ ഉള്ളവര്‍ ഇപ്പോള്‍ അവരുടെ വീടുകളില്‍ പോകുകയാണ്. അവരുടെ വീടുകളില്‍ ഉള്ളവര്‍ എല്ലാവരും സാധാരണ രീതിയില്‍ പുറത്ത് പോകുന്നവരാണ്. അവര്‍ മറ്റുള്ളവരോട് ഇടപഴകുന്നവര്‍ ആണ്. ഇത് ഗുരുതരമായ പ്രശ്നമാണ്. ജന്നലുകള്‍ എല്ലാം അടച്ചിട്ടിട്ട് മുന്‍ വാതില്‍ തുറന്നിടുന്ന പോലുള്ള അവസ്ഥയാണിത്.
മറ്റൊരു ഗുരുതര പ്രശ്നം, കോവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന നഴ്സുമാരെ ഒരു ക്വാറന്റെയ്നുമില്ലാതെ മറ്റ് വാര്‍ഡുകളില്‍ ജോലിക്ക് നിയോഗിക്കുന്നു എന്നതാണ്. ഉദാഹരണം, 110 ഓളം രോഗികള്‍ ഉള്ള തിരുവനന്തപുരം സര്‍ജ്ജറി വാര്‍ഡിലെ രോഗികളെ പരിശോധിക്കുന്നതില്‍ കോവിഡ് ഡ്യൂട്ടി വാര്‍ഡില്‍ നിന്ന് വന്നവരും ഉണ്ട്. ഇവരില്‍ ഒരാള്‍ പൊസിറ്റീവ് ആണെങ്കില്‍ ആ വാര്‍ഡിലെ എല്ലാവര്ക്കും രോഗം ലഭിക്കില്ലേ? By stander ര്‍ക്ക് രോഗം ലഭിക്കില്ലേ? അയാള്‍ പുറത്ത് പോയി സമ്പര്‍ക്കം നടത്തില്ലേ?ഇത് ഗുരുതരമായ വീഴ്ചയാണ്. കേരളത്തില്‍ സമൂഹ വ്യാപനം ഉണ്ടാകുകയാണെങ്കില്‍ അതിനുള്ള പ്രധാന കാരണം, മതിയായ ടെസ്റ്റുകള്‍ ചെയ്യാത്തതും, ഇത് പോലെയുള്ള കൃത്യവിലോപവുമാണ്.
നഴ്സുമാര്‍ക്ക് ഇത്രയും shortage കേരളത്തില്‍ തന്നെ ഉള്ളപ്പോള്‍ ആണ് ബഡായി പറയുന്നതിന്റെ ഭാഗമായി കേരളത്തില്‍ ഉള്ള നഴ്സുമാരെ മഹാരാഷ്ട്രയിലേക്ക് അയക്കുന്നത്. സ്വകാര്യ മേഖയില്‍ ഉള്‍പ്പെടെ ഉള്ള നഴ്സുമാരെ ആവശ്യം എങ്കില്‍ സര്‍ക്കാര്‍ കോവിഡ് വാര്‍ഡുകളില്‍ നിയമിച്ച് കൊണ്ട്, മതിയായ സുരക്ഷ – ക്വാറന്റെയ്ന് പ്രോട്ടോക്കോള്‍ ഉറപ്പ് വരുത്തി വേണം ഡ്യൂട്ടി ക്രമപ്പെടുത്തേണ്ടത്.
ഇപ്പോള്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഒരു ഉത്തരവ് ഇറക്കിയിട്ടുണ്ട്. (ഇത് മെഡിക്കല്‍ കോളെജുകള്‍ക്ക് ബാധകമല്ല). ഈ ഉത്തരവും വളരെ vague ആണ്. എത്ര ദിവസം ആണ് ക്വാറന്റെയ്ന്, Institutional Quarantine ആണോ Home Quarantine ആണോ എന്ന് ഒന്നും ഇതില്‍ വ്യക്തമല്ല. ചുരുക്കത്തില്‍ കൈ്വറന്റൈന്‍ സംവിധാനം ആകപ്പാടെ അവതാളത്തിലാണ്. വിദേശത്ത് നിന്ന് വരുന്നയാളോട് ആദ്യം കൈ്വാറന്റൈന് സൗജന്യമായി എന്ന് പറഞ്ഞു. പിന്നെ paid ക്വാറന്റൈന് ആണ് എന്ന് പറയുന്നു. 2.5 ലക്ഷം പേര്‍ക്ക് ക്വാറന്റൈന് സൈ്വകര്യങ്ങള് ഏര്‍പ്പെടുത്തിയെന്ന് പറഞ സര്‍ക്കാര്‍ ഇപ്പോള്‍ എല്ലാവരോടും വീടുകളില്‍ പോയാല്‍ മതിയെന്ന് പറയുന്നു. ഒരു വീഡിയോ ഇന്നലെ എനിക്ക് ഒരാള്‍ അയച്ചു തന്നു. ഗള്‍ഫില്‍ നിന്ന് വരുന്നവരെ എട്ട് ഒമ്പത് മണിക്കൂറില്‍ ബസില്‍ പൂട്ടിയിട്ടു. എന്നിട്ട് വഴിയില്‍ എവിടെയോ ഇറക്കി വിട്ടു. വരുന്നവര്‍ക്ക് എവിടെ പോകണമെന്ന് ഒരു നിശ്ചയമില്ല.
3. Ventilator enabled ICUs
വളരെ കാലമായി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന ഒരു കാര്യമാണ് വെന്റിലേറ്റര്‍ സൗകര്യമുള്ള ICU Bed കള്‍ സജ്ജീകരിക്കണം എന്നത്. തദ്ദേശ സ്വയംഭരണ പ്രതിനിധികളുമായി നടത്തിയ യോഗത്തില്‍ തന്നെ ഞാന്‍ പറഞ്ഞതാണ് ഇപ്പോള്‍ കേരളത്തില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള ICU ബെഡുകള്‍ 1800 മാത്രമെ ഉള്ളൂ എന്നും, അത് കുറഞ്ഞത് 5000 ആയെങ്കിലും ഉയര്‍ത്തണം എന്നും. ഇതില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. കോവിഡ് പടര്‍ന്ന് പിടിക്കുന്ന ജില്ലകളില്‍ എങ്കിലും അടിയന്തിരമായി 1000 Ventilator സംവിധാനം ഉള്ള ICU Bed കള്‍ സജ്ജീകരിക്കണം. ഏപ്രില്‍ മാസം 18 ആം തീയതി കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു കത്ത് അയച്ചു. കോവിഡ് പ്രതിരോധത്തിനു ആവശ്യമായ സംവിധാനങ്ങളില്‍ ഉള്ള കുറവ് (Gap Analysis) മനസ്സിലാക്കി കേന്ദ്രത്തെ അറിയിക്കണം എന്ന്. അങ്ങനെ ഒരു Analysis സംസ്ഥാനം നടപ്പാക്കിയോ? അത് കേന്ദ്രത്തിന് അയച്ച് കൊടുത്തോ? ഇത് അറിയുവാനും താത്പര്യം ഉണ്ട്.
4. സ്വകാര്യ പങ്കാളിത്തം
ഇപ്പോള്‍ വ്യക്തമാകുന്ന ഒരു കാര്യം, സര്‍ക്കാര്‍ സംവിധാനങ്ങള്‍ കോവിഡ് 19 ന്റെ വ്യാപനത്തിനനുസരിച്ച് വിപുലമല്ല എന്നതാണ്. നഴ്സുമാരുടെ ഡ്യൂട്ടിയിലും ക്വാറന്റെയ്ന് ഉള്‍പ്പെടെ ഉള്ള കാര്യങ്ങളിലും വെള്ളം ചേര്‍ക്കേണ്ടി വന്നത് ഇത് കൊണ്ടാണ്. ഒട്ടും dilution ഇല്ലാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ നമുക്ക് ഇനി കഴിയണമെങ്കില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിക്കണം. അതിനായി സ്വകാര്യ മേഖലയേ കൂടി നമ്മള് ഉപയോഗപ്പെടുത്തേണ്ടതാണ്.
അതിനായി മറ്റ് പല സംസ്ഥാനങ്ങളും ചെയ്ത പോലെ സ്വകാര്യ ആശുപത്രികളിലെ നിശ്ച്ഛിത എണ്ണം ബെഡ്ഡുകള്‍ സര്‍ക്കാര്‍ കോവിഡ് കിടക്കകളായി notify ചെയ്യണം. ഈടാക്കാവുന്ന തുകയ്ക്ക് പരിധി നിശ്ച്ഛയിക്കണം. വിവിധ ചികിത്സകള്‍ക്കും, സൗകര്യങ്ങള്‍ക്കും ഈടക്കേണ്ട തുക നിശ്ച്ഛയിക്കണം, ബെഡ് വാടക ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം ഉണ്ടാക്കണം. ഇങ്ങനെ ചെയ്യുന്ന വഴി സ്വകാര്യ ആശുപത്രികളുടെ ചൂഷണം ഒഴിവാക്കി, കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ നമുക്ക് വര്‍ദ്ധിപ്പിക്കാന്‍ കഴിയും.
5. മഴക്കാല പൂര്‍വ്വ ശുചീകരണം
മഴക്കാലം ആയത് കൊണ്ട് കോവിഡിനോടൊപ്പം മറ്റ് പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. സര്‍വ്വകക്ഷി യോഗത്തിലും, എം എല്‍ എ മാരുമായുള്ള യോഗത്തിലും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയ കാര്യമാണ് മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ കാര്യം. എന്നാല്‍ ഇതിനായി എല്ലാ വര്‍ഷവും ആരോഗ്യ കേരളം ഫണ്ടില്‍ നിന്ന് നല്‍കാറുള്ള 10000 രൂപ ഇതുവരെ പഞ്ചായത്ത് വാര്‍ഡുകള്‍ക്ക് നല്‍കിയിട്ടില്ല. ഇത് അടിയന്തിരമായി നല്‍കണം.
6.ബെവ്കോ ആപ്പ്
ബെവ്കോ ആപ്പിനെ സംബന്ധിച്ച് ഞാനുന്നയിച്ച ആരോപണങ്ങള്‍ നൂറുശതമാനം ശരിയാണ്. യാതൊരു സാങ്കേതിക പരിജ്ഞാനവുമില്ലാത്ത ഒരു സി പിഎം സഹയാത്രികന്റെ കമ്പനിക്കാണ് നല്‍കിയത്. അത് ചൂണ്ടിക്കാണിച്ചപ്പോള്‍ ബഹുമനപ്പെട്ട മന്ത്രി പറഞ്ഞത് അവര്‍ക്ക് സാങ്കേതിക പരിജ്ഞാനമുണ്ട് കുറ്റമറ്റ രീതിയില്‍ മുന്നോട്ടു പോകുമെന്നാണ്. ഇപ്പോള്‍ ആ ബെവ്ക്യു ആപ്പ് പ്രവര്‍ത്തിക്കുന്നേയില്ല .ഇപ്പോള്‍ അത് കൊണ്ട് ബിവറേജസ് കൊര്പ്പറേഷന് കിട്ടാനുള്ള പണം കിട്ടാതെ പോകുന്നു. പല ബിവറേജ്സ് ഔട്ട് ലെറ്റുകളും പൂട്ടേണ്ട അവസ്ഥയിലാണ്. ബാറുകളിലാണെങ്കില്‍ വലിയ തിരക്കും. അപ്പോള്‍ പ്രതിപക്ഷം നേരത്തെ പറഞ്ഞത് ശരിയായ വന്നിരിക്കുകയാണ്. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നേ മതിയാകൂ. ഇതിനകത്ത് വലിയ അഴിമതി നടന്നിട്ടുണ്ട്. ഇത് പ്രവര്‍ത്തിക്കുന്നില്ലങ്കില്‍ ഇപ്പോഴുള്ള കമ്പനിയെ മാറ്റി വേറെ ആള്‍ക്ക് കൊടുത്താലെന്താ? അത് ചെയ്യാത്തത് ഇതില്‍ അഴിമതിയുണ്ടെന്നതിന് തെളിവാണ്.


