ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തവർക്ക് ബദൽ സംവിധാനം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡിന്റെ പശ്ചാത്തലത്തിൽ ടി വി ചാനലിലൂടെയും ഓൺലൈനിലൂടെയും പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കമായ സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഓൺലൈൻ രീതിയിൽ പഠിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് പൂർണ സജ്ജമാണ്. സാഹചര്യങ്ങൾ വെല്ലുവിളിയായത് കൊണ്ടാണ് പുതിയ രീതി നടപ്പാക്കുന്നത്. ഇത് നിലവിലെ പഠന രീതികൾക്ക് ബദലല്ലെന്നും രവീന്ദ്രനാഥ് പറഞ്ഞു.
ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തവർക്ക് ബദൽ സംവിധാനം ഏർപ്പെടുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം തേടും. ക്ലാസ്സിന് ശേഷം അധ്യാപകർ വിദ്യാർത്ഥിക ളുമായി ആശയവിനിമയം നടത്തണമെന്നും സാഹചര്യം അനുകൂലമായാൽ ക്ലാസ്സ് മുറികളിലേക്ക് പഠനം മടങ്ങുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.


