തിരുവനന്തപുരം: അസഭ്യം പറഞ്ഞത് തടഞ്ഞ ഡ്രൈവറെ മകൾ മർദ്ദിച്ച സംഭവത്തിൽ എ.ഡി.ജിപി സുധേഷ് കുമാറിനെ ആംഡ് പൊലീസ് ബറ്റാലിയൻ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി. അദ്ദേഹത്തിന് പകരം നിയമനം നൽകിയിട്ടില്ല. എ.ഡി.ജി.പി അനന്തകൃഷ്ണനാണ് ബാറ്റാലിയന്റെ പുതിയ ചുമതല.
സുധേഷ് കുമാറിനെ പൊലീസ് സേനയുടെ പുറത്തെവിടെയെങ്കിലും നിയമനം നൽകുമെന്നാണ് അറിയുന്നത്. പൊതുമേഖലാ സ്ഥാപനത്തിലോ മറ്റ് വകുപ്പുകളിലോ മാറ്റുമെന്നാണ് സൂചന. സംഭവത്തെ കുറിച്ച് തിരുവനന്തപുരം സിറ്റി ക്രൈം റെക്കാഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമീഷണർ പ്രതാപൻ അന്വേഷിച്ചു വരികയാണ്.
ഡ്രൈവർക്ക് മർദ്ദനമേറ്റ സംഭവം ഗൗരവമായാണ് കാണുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എഡിജി സിക്ക് കസേര പോയത്.


