കൊവിഡ് ബാധിതരുടെ ആഗോള നിരക്ക് അരക്കോടിയോട് അടുക്കുന്നു. നിലവില്‍ 4,985,825 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 3,24,889 പേര് ഇതുവരെ മരിച്ചു. 19,58,441 പേര് രോഗമുക്തി നേടി. അമേരിക്കയില്‍ കൊവിഡ് ബാധിതര്‍ 15,70,583 ആയി.
അമേരിക്കയില്‍ കൊവിഡ് മരണം 93,533, ആയി. 2,99,941 ആണ് റഷ്യയിലെ രോഗബാധിതരുടെ എണ്ണം. ഇതില്‍ 76,130 പേര് രോഗമുക്തരായി. 2,837 പേര് മരണത്തിനു കീഴടങ്ങി. 2,20,974 പേര് ഇപ്പോള്‍ ചികിത്സയിലാണ്. സ്പെയിനില്‍ 2,78,803 പേരാണ് രോഗബാധിതരായത്. ഇതില്‍ 27,778 പേര് മരിച്ചു. 1,96,958 പേര്‍ക്ക് രോഗം ഭേദമായി. 54,067 പേര് ചികിത്സയില്‍ തുടരുകയാണ്. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,611 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 1,06,475 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 42,309 പേര് രോഗമുക്തരായി. 3,302 പേര് മരിച്ചു. 60,864 പേര് ചികിത്സയിലാണ്.


