കേരളത്തിലെത്തിക്കാന്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആരംഭിച്ച ബസ്സ് കോട്ടയത്ത് രണ്ടു യാത്രക്കാരെ ഇറക്കി വിട്ടു എന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കാന്‍ ഇടപെടല്‍ നടത്തുന്ന ഒരേയൊരു രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണ്. ഇതിന്റെ സദുദ്ദേശത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ് സിപിഎം സൈബര്‍ ഇടങ്ങളിലും ചില വാര്‍ത്താമാധ്യമങ്ങളും വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ കോട്ടയത്ത് ഇത് സംഭവിച്ച നിര്‍ഭാഗ്യകരമായ സംഭവത്തില്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികോ, കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്കോ യാതൊരു ബന്ധവുമില്ല. കര്‍ണാടകത്തിലെ മലയാളി സമാജം കേരള അതിര്‍ത്തിവരെ എത്തിച്ച 3 ബസ്സുകള്‍ക്ക് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ധനസഹായം ചെയ്തിരുന്നു. ആ ബസ്സുകളില്‍ എത്തിയ 73 പേര് കൃത്യമായി അവരുടെ വീടുകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇത്തരം വണ്ടികളില്‍ എത്തുന്നവര്‍ അവര്‍ കേരളത്തിന്റെ അതിര്‍ത്തിയില്‍ നിന്നും അവരവര്‍ ഏര്‍പ്പെടുന്ന വണ്ടിയിലോ സ്വകാര്യ വാഹനങ്ങളിലോ ആണ് സ്വന്തം ജില്ലകളിലേക്ക് അവര്‍ യാത്ര ചെയ്യേണ്ടത്.
കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഇതുവരെ 10 ബസുകള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തിയിരുന്നു. ആദ്യത്തെ ബസ്സ് കായംകുളം വരെ എത്തിയിരുന്നു. ഇന്നലെ രവിലെ കാസര്‍കോട് വരേണ്ട കെപിസിസിയുടെ വണ്ടി തലപ്പാടിയില്‍ തടഞ്ഞിരുന്നു, ഇതിനെത്തുടര്‍ന്ന് കാസര്‍കോട് ഡിസിസി പ്രസിഡന്റ് ഏര്‍പ്പെടുത്തിയ വാഹനത്തില്‍ യാത്രക്കാരെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ എത്തിച്ചിരുന്നു. ഇന്ന് മുത്തങ്ങ വഴി കോഴിക്കോട് വരെ ഒരു വണ്ടി എത്തിയിരുന്നു. ഇത്തരത്തില്‍ സാമൂഹ്യ സേവനം എന്ന നിലയില്‍ സൗജന്യമായി യാത്ര സംഘടിപ്പിക്കുന്ന കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വിശ്വാസ്യത തകര്‍ക്കാനും യാത്ര ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആളുകളുടെ മനോവീര്യം തകര്‍ക്കാനും സംഘടിതമായ സിപിഎം ശ്രമത്തിന്റെ ഭാഗമാണ് ഈ വ്യാജ വാര്‍ത്തകളെന്നും കെപിസിസി അറിയിച്ചു.