ന്യൂഡൽഹി: പരിശീലന ദൗത്യത്തിനായി ജലന്ധർ എയർഫോഴ്സ് ബേസിൽ നിന്നും പറന്നുയർന്ന വ്യോമസേനയുടെ മിഗ് -29വിമാനം അപകടത്തിൽപെട്ടു. ഇന്ന് രാവിലെ 10.45 ഓടെയായിരുന്നു അപകടം. വിമാനത്തിന് സാങ്കേതിക പ്രശ്നമുണ്ടായതിനെ തുടർന്ന് വിമാനം നിയന്ത്രിക്കാൻ കഴിയാത്തതിനാൽ പൈലറ്റ് സുരക്ഷിതമായി സ്വയം വിമാനത്തിൽ നിന്നും ഇജെക്ട് ചെയ്തു. തുടർന്ന് പൈലറ്റിനെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

