ലോക്ക് ഡൗണ്‍ മൂലം ഉണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാന്‍ മിക്ക സംസ്ഥാനങ്ങളും മദ്യത്തിന് വിലകൂട്ടിയിരിക്കുകയാണ്. കേരളത്തിലും വില കൂട്ടാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ മെയ് 18ന് മദ്യ ശാലകള്‍ തുറക്കാനാണ് തീരുമാനം.
തമിഴ്നാട് സര്‍ക്കാരും മദ്യത്തിന് വില കൂട്ടി. 180 മില്ലി ലിറ്റര്‍ മദ്യത്തിന് 20 രൂപ വരെയാണ് നിരക്ക് വര്‍ധിപ്പിച്ചത്.
ലോക്ക്ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്ന രണ്ടാം ദിവസം തന്നെ തമിഴ്നാട് സര്‍ക്കാര്‍ വില വര്‍ധന നടപ്പിലാക്കി.


