കൊച്ചി: എറണാകുളം-കോട്ടയം അതിർത്തി അടക്കാൻ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. പ്രത്യേക അനുമതിയില്ലാത്ത ആരെയും അതിർത്തി കടക്കാനോ എറണാകുളത്തേക്ക് പ്രവേശിക്കാനോ അനുവദിക്കില്ല. കോട്ടയത്ത് കോവിഡ് 19 കേസുകൾ വർധിച്ച സാഹചര്യത്തിലാണ് നടപടി. കോട്ടയത്ത് ഇന്ന് ആറ് കേസുകളാണ് പോസിറ്റീവ് ആയിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ സർക്കാർ കോട്ടയത്തെ റെഡ്സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇതിനു മുമ്പേ തന്നെ ജില്ലാ അതിർത്തി അടച്ച് കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

