കോവിഡ്-19 പ്രതിരോധ കാലയളവില്‍ വീട്ടിലിരുന്നുതന്നെ സമൂഹത്തിന് ഗുണപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കണമെന്ന ആശയം പങ്കുവെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് ഹരിത കേരളം മിഷന്. ഇതിന് തുടക്കം കുറിച്ചുകൊണ്ട് ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി 16 വാട്സാപ്പ് ഗ്രൂപ്പുകള്‍ക്ക് രൂപം നല്കി. കോവിഡ്-19 പ്രതിരോധം, ജാഗ്രത, മുന്‍കരുതലുകള്‍ സംബന്ധിച്ച ഉത്തരവുകളും നിര്‍ദേശങ്ങളും സമയാസമയം ഗ്രൂപ്പുകള്‍ വഴി ജനപ്രതിനിധികളിലൂടെ പൊതുജനങ്ങളില്‍ എത്തിക്കുകയാണ് ലക്ഷ്യം.
ഹരിത കേരളം മിഷന് സംസ്ഥാന തലത്തില്‍ പ്രത്യേകമായി രൂപീകരിച്ച വിവര വിജ്ഞാന സെല്ലില്‍ നിന്നും കോവിഡ് പ്രതിരോധം സംബന്ധിച്ചുള്ള സന്ദേശങ്ങളും ഗ്രൂപ്പിലൂടെ എത്തിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ലോക്ക് ഡൗണ്‍ കാലത്ത് പച്ചക്കറിക്കൃഷി വ്യാപിപ്പിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൃഷി വകുപ്പും ചേര്‍ന്ന് പ്രായോഗികമായി പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ പിന്തുണാ സംവിധാനം ഹരിത കേരളം മിഷന് വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി ഒരുക്കിയിട്ടുണ്ട്. ലോകത്ത് ഏറ്റവും പ്രചാരമുള്ള മൈക്രോഗ്രീന്‍ കൃഷിരീതിയെ സംബന്ധിച്ച ലൈവ് പരിപാടി ഹരിതകേരളം മിഷന് ഫേസ്ബുക്കില്‍ നടത്തി. പരിമിതമായ സ്ഥലത്തും വീടിനുള്ളിലും മൈക്രോഗ്രീന്‍ കൃഷി ചെയ്യാവുന്നതാണ്.
വി.എഫ്.പി.സി.കെ തയാറാക്കിയ പച്ചക്കറിവിത്തുകള്‍ കൃഷിഭവന് മുഖേന തദ്ദേശഭരണസ്ഥാപനതലത്തില്‍ കൃഷിക്കാര്‍ക്ക് നല്കി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ജൈവഗ്രാമത്തില്‍ നിന്നും വിവിധ അഗ്രി ഫാമുകളില്‍ നിന്നും ലഭിച്ച തൈകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഒരു മാസത്തിനകം ആറുലക്ഷം പച്ചക്കറിത്തൈകള്‍ കൂടി ലഭ്യമാക്കും. ഹരിത കേരളം മിഷന് തദ്ദേശഭരണ സ്ഥാപനതല വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി പ്രാദേശികമായി പച്ചക്കറികൃഷി മത്സരം നടത്തുന്നതിനായുള്ള മാര്‍ഗരേഖ തയാറാക്കി വരുന്നു. കൂടാതെ പ്ലാവ്,മാവ് തുടങ്ങിയ ഫലവൃക്ഷത്തൈകളുടെ ഉല്പാദനം ഓരോ വീടുകളില്‍ ചെയ്യുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പ്രോത്സാഹനവും ഗ്രൂപ്പ് വഴി നല്‍കുന്നുണ്ട്. സംശയങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ബ്ലോക്ക്/നഗരസഭ റിസോഴ്സ് പേഴ്സണ്‍മാരുടെ ഗ്രൂപ്പുകളുമായി ബന്ധപ്പെടണമെന്ന് ഹരിതകേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.


