കൊച്ചി: വടക്കന്‍ പറവൂരില്‍ ഇതരസംസ്ഥാന തൊഴിലാളികളെ വാടക വീട്ടില്‍നിന്ന് ഉടമ ഇറക്കിവിട്ട സംഭവത്തിൽ തൊഴിൽ വകപ്പ് മന്ത്രി ഇടപെട്ടു. തൊഴിലാളികൾക്ക് തുടർ താമസവും ഭക്ഷണവും ചികിത്സയും മന്ത്രിയുടെ നിർദ്ദേശ പ്രകാരം ലേബർ കമ്മീഷണറും പൊലിസും ആരോഗ്യ വകുപ്പും ചേർന്ന് ഏർപ്പെടുത്തി. ജോലി ഇല്ലാതായതോടെ വാടക മുടങ്ങിയതിനെ തുടര്‍ന്നാണ് അതിഥി തൊഴിലാളിയെ ഇറക്കി വിട്ടത്. ദിവസവും 100 രൂപയാണ് ഇവര്‍ താമസിച്ചിരുന്ന മുറിക്ക് വാടകയായി നിശ്ചയിച്ചിരുന്നത്. കോവിഡ് 19 രോഗഭീതിയുടെ പശ്ചാത്തലത്തില്‍ സമ്ബൂര്‍ണ അടച്ചുപൂട്ടല്‍ നടപ്പാക്കിയതോടെ ഇവര്‍ക്ക് ജോലിയില്ലാതാവുകയായിരുന്നു. തുടര്‍ന്നാണ് വാടക മുടങ്ങിയത്. ഇവിടെയാണ് മന്ത്രിയുടെ ഇടപെടൽ തുണയായത്.