ന്യൂഡല്‍ഹി: മലയാളികളായ അമ്മയെയും മകളെയും ഡല്‍ഹിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശികളായ സുമിയ വാത്സ്യ (64), മകള്‍ സ്മൃത വാത്സ്യ (26) എന്നിവരെയാണ് നോയിഡയ്ക്കടുത്ത് വസുന്ധര എന്‍ക്ലേവില്‍ മന്‍സാര അപാര്ട്മെന്റിലാണ് കണ്ടെത്തിയത്. Aതിങ്കളാഴ്ച രാവിലെ ഇവരുടെ വീട്ട് ജോലിക്കാരി എത്തിയപ്പോളാണ് ഇരുവരെയും കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ന്യൂ അശോക് നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫ്ളാറ്റിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ഡല്‍ഹിയില്‍ മലയാളികളായ അമ്മയും മകളും കൊല്ലപ്പെട്ട നിലയില്‍
by രാഷ്ട്രദീപം
by രാഷ്ട്രദീപം

