കോഴിക്കോട്: മാതാപിതാക്കള്‍ ലഹരി ഉപയോഗിച്ചാല്‍ മക്കള്‍ക്ക് അഡ്മിഷന് നല്‍കില്ലെന്ന വിചിത്ര സര്‍ക്കുലറുമായി കാലിക്കട്ട് സര്‍വകലാശാല. പുതിയ സര്‍ക്കുലര്‍ പ്രകാരം 2020-21 അധ്യയന വര്‍ഷം മുതല്‍ അഡ്മിഷന് സമയത്ത് വിദ്യാര്‍ഥികളും രക്ഷിതാക്കളും മദ്യമോ ലഹരിയോ ഉപയോഗിക്കുന്നില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നാണ് പറഞ്ഞിരിക്കുന്നത്.
ഫെബ്രുവരി 27നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കോളജുകള്‍ക്ക് പുറമെ സര്‍വകലാശാല പഠന വിഭാഗങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. ലഹരി വിരുദ്ധ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ലഹരിവിരുദ്ധ സമിതി യോഗത്തിലാണ് ഇത്തരമൊരു ശിപാര്‍ശ കാലിക്കറ്റ് സര്‍വകലാശാലക്ക് മുമ്ബാകെ എത്തിയത്.


