ന്യൂഡല്‍ഹി: ടെലികോം കമ്പനികള്‍ക്ക് അന്ത്യശാസനയുമായി കേന്ദ്ര സര്‍ക്കാര്‍. ക്രമീകരിച്ച മൊത്തവരുമാനവുമായി (എജിആര്‍) ബന്ധപ്പെട്ട് കമ്പനികളുടെ കടബാധ്യത വെള്ളിയാഴ്ച അര്ധരാത്രിയ്ക്കുള്ളില് തീര്‍ക്കണമെന്നാണു ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം കമ്പനികള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. എജിആര്‍ കുടിശിക അനുസരിച്ച് വോഡഫോണ്‍ ഐഡിയ 53,000 കോടി രൂപയും, ഭാരതി എയര്‍ടെല്‍ 35,500 രൂപയും പ്രവര്ത്തനമവസാനിപ്പിച്ച ടാറ്റ ടെലിസര്‍വീസസ് 14,000 കോടി രൂപയും കുടിശികയായി നല്‍കാനുണ്ട്.
എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ടാറ്റ ടെലിസര്‍വീസസ് തുടങ്ങിയ കന്നികള്ക്കു വിധി ബാധകമാണ്. ടെലികോം കമ്പനികള്‍ക്ക് സര്‍ക്കിള്‍ തിരിച്ചാണ് മന്ത്രാലയം നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ പ്രധാന ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് സുപ്രീം കോടതി നോട്ടീസയച്ചതിനു പിന്നാലെയാണ് ടെലികോം കമ്പനികളോട് കുടിശിക അടയ്ക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം ആവശ്യപ്പെട്ടത്. 1.47 ലക്ഷം കോടിയുടെ എജിആര്‍ കുടിശിക അടയ്ക്കണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് സുപ്രീം കോടതി കന്പനികള്‍ക്ക് നോട്ടീസ് അയച്ചത്.